0 Comments

മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ അവതാരകനായി മിന്നിത്തിളങ്ങി പിന്നീട് സിനിമാ ലോകത്തേക്ക് കുത്തിച്ച താരമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. വെള്ളിത്തിരയില്‍ ആണ് തുടക്കമെങ്കിലും മിനിസ്‌ക്രീനിലാണ് താരത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത കിട്ടിയത്. തന്റേതായ അവതരണ ശൈലിയിലൂടെ ജിപി എന്ന ഗോവിന്ദ് പത്മസൂര്യ ആരാധകരുടെ ഹൃദയം കിഴടക്കുകയായിരുന്നു. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് ഏറെ തരംഗമാകുന്നത്.

ഒറ്റനോട്ടത്തിൽ ആടുജീവിതത്തിലെ പൃഥ്വി എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പുതിയ ലുക്ക് ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ലോക്ഡൗൺ ഇഫക്റ്റ് എന്നാണ് തന്റെ പുതിയ ലുക്കിനെ ജി.പി വിശേഷിപ്പിക്കുന്നത്. പൃഥ്വിരാജ് ആണെന്നാണ് ഞാനോർത്തത്, എന്ന് നടി പേളി മാണി കമന്റ് ചെയ്തിരിക്കുന്നു. വന്ന് വന്ന് പൃഥ്വിരാജ് ആരാന്ന് അറിയാത്ത അവസ്ഥ ആയി എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!