0 Comments

ബോളിവുഡിലെ വിഖ്യാത നൃത്ത സംവിധായക സരോജ് ഖാൻ (71) വയസ്സ് അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ഗുരു നാനാക് ആശുപത്രിയിൽ ഇന്നലെ അർധരാത്രിയായിരുന്നു അന്ത്യം. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് കഴിഞ്ഞ 17 നാണ് സരോജ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

1948 ൽ ജനിച്ച സരോജ് ഖാൻ മൂന്നാം വയസ്സിൽ ബാലതാരമായിട്ടാണ് സിനിമാ ലോകത്ത് എത്തുന്നത്. പിന്നീട് നൃത്ത സംവിധാനത്തിലേക്ക് തിരിഞ്ഞു. നാല് പതിറ്റാണ്ടോളം ഈ മേഖലയിൽ സജീവമായിരുന്നു സരോജ് ഖാൻ. മൂന്ന് തവണ ദേശീയ പുരസ്കാരം നേടിയ സരോജ് ഖാൻ രണ്ടായിരത്തിലധികം ഗാനങ്ങൾക്ക് ചുവടൊരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!