കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്. പൃഥ്വിരാജ് നായകനായ എസ്ര എന്ന ഹൊറർ ഫിലിം ഒരുക്കിയ സംവിധായകൻ ജയ് കെ വീണ്ടും തിരിച്ചു വരുന്നു. ‘ഗർർർ’ എന്നാണ് ആഗസ്റ്റ് സിനിമ നിർമ്മിക്കുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
കുഞ്ചാക്കോ ബോബനും സുരാജ് പ്രധാന വേഷത്തിൽ ആണ് എത്തുന്നത്. പൃഥ്വിരാജ് തന്റെ ഫേസ്ബുക് പേജിലൂടെ ആണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത്.