ആസിഫലി നായകനാകുന്ന പുതിയ ചിത്രം.ആസിഫ് കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ആയിരുന്നു. ആസിഫ് തന്റെ ഫേസ്ബുക് പേജിലൂടെ ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിർവ്വഹിക്കുന്ന “എ രഞ്ജിത്ത് സിനിമ” കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാൻറ്റിക് ത്രില്ലർ ചിത്രമാണ്. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി നിർമിക്കുന്ന “എ രഞ്ജിത്ത് സിനിമ” സി.എച്ച് മുഹമ്മദ് റോയൽ സിനിമാസിലൂടെ തിയേറ്ററിൽ എത്തിക്കുന്നു