0 Comments

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആറിലെ ഭീം എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസര്‍ എത്തി. ജൂനിയര്‍ എൻ.ടി.ആർ അവതരിപ്പിക്കുന്ന കൊമരു ഭീം എന്ന കഥാപാത്രത്തെയാണ് ടീസറില്‍ പരിചയപ്പെടുത്തിയത്. രാം ചരൺ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 450 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രം പറയുന്നത് ഒരു ചരിത്ര കഥയാണ്. അല്ലൂരി സീതാരാമ രാജു (രാം ചരൺ), കൊമരു ഭീം (ജൂനിയര്‍ എൻ.ടി.ആർ.) എന്നീ സ്വാതന്ത്യ സമര സേനാനികളെ കുറിച്ചാണ് ചിത്രം. തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരായിരുന്നു ഇവര്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!