0 Comments

പ്രശസ്ത ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് തന്റെ ജോലിക്കാരിൽ ഒരാൾക്ക് കാർ സമ്മാനമായി നൽകി. മുബൈയിൽ വെച്ച് നടന്ന ദസ്സെറ പൂജയോടാനുബന്ധിച്ചാണ്  നടി കാറിന്റെ താക്കോൽ ജീവനക്കാരിലൊരാൾക്ക് നൽകിയത്.

ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന സിനിമ ലൊക്കേഷനിൽ നിന്നും ട്രാഫിക് പൊലീസ് വേഷം ധരിച്ച് താരം താക്കോൽ കൈമാറുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. തന്റെ ആദ്യ സിനിമ മുതൽ കൂടെയുള്ള ജീവനക്കാരനാണ് നടി കാർ സമ്മാനിച്ചത്. ഇതിന് മുൻപ് തന്റെ മേക്കപ്പ് ആർട്ടിസ്റ്റിനും ജാക്വിലിൻ കാർ സമ്മാനിച്ചിരുന്നു.

ഇതിന് പിന്നാലെ, സിനിമ ചിത്രീകരണ സ്ഥലത്തുവെച്ച് ട്രാഫിക് പൊലീസ് ഡ്രസ്സിൽ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രവും മിനിറ്റുകൾക്കുള്ളിൽ നിരവധിപേരാണ് ലൈക്‌ ചെയ്തത്. ഈയടുത്താണ് ജാക്വിലിൻ ഫെർണാണ്ടസിന്റെ ഇൻസ്റ്റാഗ്രാം ഫോളോവെഴ്‌സ് 4 കോടി കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!