0 Comments

 

വിവാദങ്ങളെയും പ്രതിഷേധങ്ങളെയും തുടര്‍ന്ന് അക്ഷയ് കുമാര്‍ നായകനായ ലക്ഷ്മി ബോംബ് എന്ന ചിത്രത്തിന്‍റെ പേര് മാറ്റിയിരിക്കുന്നു. ‘ലക്ഷ്മി ബോംബ്’ എന്നതിനുപകരം ‘ലക്ഷ്മി’ എന്നു മാത്രമായിരിക്കും ചിത്രത്തിന്‍റെ പുതിയ പേര്. ലക്ഷ്മി എന്ന് ഇംഗ്ലീഷില്‍ എഴുതുമ്‌ബോഴുള്ള സ്പെല്ലിംഗും മാറ്റിയാണ് നൽകിയിരിക്കുന്നത്. നേരത്തെ Laxmmi എന്നായിരുന്നത് പുതിയ ടൈറ്റില്‍ അനുസരിച്ച് Laxmii എന്നാക്കി.

ഹിന്ദു ദേവതയായ ലക്ഷ്മി ദേവിയെ അപമാനിച്ചുവെന്നാണ് ചിത്രത്തിനെതിരെ ഉയര്‍ന്ന ആരോപണം. ലക്ഷ്മി’ എന്ന പേരിനൊപ്പം ‘ബോംബ്’ എന്ന വാക്ക് ചേര്‍ത്തുവച്ചതാണ് വിമശത്തിന് കാരണമായത്. ട്രാന്‍സ് സമൂഹത്തെ തെറ്റായ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നുവെന്നും ആരോപണം ഉയർന്നിരിക്കുന്നു.

ഹൈന്ദവ സംഘടനയായ കര്‍ണിസേന ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയുണ്ടായി. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ആണ് ചിത്രത്തിന്‍റെ പേര് മാറ്റിയ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!