
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് കാര്‍ത്തിക. ഇപ്പോളിതാ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെക്കുകയാണ് താരം. അടുത്തിടെ മഴവില്‍ മനോരമയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഒരു ശിവരാത്രി ദിവസം തൊഴാൻ പോയതാണ്. അന്നേരമാണ് ഒരമ്മൂമ്മ എനിക്ക് നേരെ വന്ന് ‘നീ ഒരിക്കലും ഗുണം പിടിക്കത്തില്ലെടീ’ എന്ന് തലയിൽ കൈവെച്ച് പ്രാകുന്നത്.സത്യത്തിലന്നേരം ഞാൻ ഞെട്ടിപ്പോയി.. അമ്മുമ്മ എന്നെ വിടാൻ ഭാവമില്ല – എന്തിനാടീ നീയാ പിള്ളേരെ ഇട്ട് കഷ്ടപ്പെടുത്തുന്നത്..!അന്നേരം അഭിനയം വരുത്തിയ പ്രതികരണമാണെന്ന് മനസ്സിലായി. അയ്യോ അത് അഭിനയമല്ലേ അമ്മേ – എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും അമ്മൂമ്മ വിട്ടിരുന്നില്ല.
കാര്യം കൈവിട്ടു പോകുമെന്ന് മനസ്സിലായ ഞാൻ വേഗം അവിടം വിട്ടു. കുറച്ചു നേരം കൂടി അവിടെ നിന്നിരുന്നെങ്കിൽ അവർ ഉറപ്പായും എന്നെ തല്ലിയേനെ. നടി പറഞ്ഞു.