
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി. ഡാനിയേൽ പുരസ്കാരം സംവിധായകൻ ഹരിഹരന്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. എം.ടി. അധ്യക്ഷനായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്.