
പുതുമുഖ സംവിധായകൻ നിധിൻ തോമസ് കുരിശിങ്കൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് റഷ്യ. റഷ്യയിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ. നടനും സംവിധായകനുമായ രൂപേഷ് പീതാംബരനെ നായകനാക്കി കുലുമിന ഫിലിംസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. മലയാളത്തിലെ പ്രശസ്ത താരങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ റഷ്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
ഉറക്കം നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ ആന്തരിക സംഘർഷമാണ് റഷ്യയുടെ ഇതിവൃത്തം. മലയാളസിനിമ ചരിത്രത്തിൽ ഇതുവരെ ആവിഷ്കരിക്കാത്ത പ്രമേയമാണ് ചിത്രത്തിന്റേത്. ഒ ടി ടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നത്.