0 Comments

ആദ്യമായി തമിഴ് സിനിമയിലേക്ക് കുഞ്ചാക്കോ ബോബന്‍. തീവണ്ടി സംവിധായകന്‍ ഫെല്ലിനി ടി പി ഒരുക്കുന്ന തമിഴ് – മലയാളം ചിത്രമായ ‘ഒറ്റ്’ ചിത്രീകരണം ഗോവയില്‍ ആരംഭിച്ചു. കുഞ്ചാക്കോ ബോബനൊപ്പം അരവിന്ദ് സ്വാമിയാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. തെലുഗ് താരമായ ഈഷ റെബ്ബെയാണ് നായിക.

‘ഒറ്റ്’ ചിത്രീകരണം ആരംഭിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ അറിയിച്ചത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് ഒപ്പം കുഞ്ചാക്കോ ബോബന്‍ കുറിച്ചത് ഇങ്ങനെ. ‘ഒറ്റ്‌നായി ഫെലിനി, ഷാജി നടേശന്‍ (ഓഗസ്റ്റ് സിനിമാസ്), ആര്യ എന്നിവരുമായി കൈകോര്‍ക്കുന്നു. ഇത് ഒരേസമയം എന്റെ ആദ്യത്തെ തമിഴ് സിനിമയായ ‘റെന്‍ഡഗാം’ ആയും ചിത്രീകരിക്കപ്പെടുന്നു. എക്കാലത്തെയും ആകര്‍ഷണീയതും സ്‌റ്റൈലിഷുമായ അരവിന്ദ് സ്വാമിയൊടെത്ത് ഇന്ന് ഗോവയില്‍ ചിത്രീകരണം ആരംഭിക്കുന്നു’ – കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

മലയാളത്തിനൊപ്പം തമിഴിലും ചിത്രം ഒരുങ്ങുന്നതിനാല്‍ ഇരു ഭാഷകളിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ത്രില്ലര്‍ പശ്ചാത്തലത്തിലാണ് സിനിമയെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. അരവിന്ദ് സ്വാമി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്ന റിപ്പോര്‍ട്ടുകളും ഉയരുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് സജീവ് ആണ്.

ദ ഷോ പീപ്പിള്‍സിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *