0 Comments

“ദൃശ്യം 2” ചിത്രത്തിന്റെ കന്നഡ റീമേക്കിന്റെ റിലീസ് പ്രഖ്യാപിച്ചു. മോഹൻലാല്‍ നായകനായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒടിടിയിലായിരുന്നു റിലീസ് ചെയ്‍തത്. എന്നാല്‍ കന്നഡ ചിത്രമായ “ദൃശ്യ 2” തിയറ്ററുകളില്‍ തന്നെ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡിസംബറിലാണ് കന്നഡ ചിത്രം റിലീസ് ചെയ്യുക.

പി വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രവിചന്ദ്രൻ നായകനായെത്തുന്ന ചിത്രത്തിൽ നവ്യാ നായരാണ് നായിക വേഷത്തിലെത്തുന്നത്. ആശാ ശരതും പ്രധാന വേഷത്തിലുണ്ട്. ഇ4 എന്റര്‍ടെയ്‍ൻമെന്റാണ് ചിത്രം നിര്‍മിക്കുന്നത്. പി വാസുവാണ് ചിത്രത്തിന്റെ ആദ്യ ഭാഗവും സംവിധാനം ചെയ്‍തത്. . രവിചന്ദ്രൻ തന്നെ ആയിരുന്നു ആദ്യ ഭാഗത്തിലും നായകനായത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *