0 Comments

1983 ലെ ലോക കപ്പ് കിരീട നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ കപില്‍ ദേവിന്റെ ജീവിതം സിനിമയാകുന്ന ചിത്രമാണ് 83. രൺവീർ സിംഗ് ആണ് ചിത്രത്തിൽ കപിൽ ദേവായി എത്തുന്നത്. ചിത്രത്തിലെ രൺവീറിന്റെ ലുക് പുറത്തുവിട്ടു. സിനിമാലോകം രൺവീറിന്റെ ലുക് കണ്ട് ഞെട്ടിയിരിക്കുകയാണ്. പഴ കപിൽദേവിനെ പോലെയാണ് രൺവീർ ഇരിക്കുന്നത്. കിടിലൻ മേക്കോവർ ആണ് രൺവീർ നടത്തിയിരിക്കുന്നത്. നടരാജ പോസിൽ നിൽക്കുന്ന ഫസ്റ് ലുക് ആണ് പുറത്തുവിട്ടത്. ചിത്രം 2020 ഏപ്രിൽ പത്തിന് പ്രദർശനത്തിന് എത്തും. തമിഴ് നടൻ ജീവ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ക്രിക്കറ്റർ ശ്രീകാന്തായിട്ടാണ് അദ്ദേഹം ചിത്രത്തിൽ എത്തുന്നത്. കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീവയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരിക്കും ഇത്. ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്‌സ്മാനായിരുന്ന ശ്രീകാന്ത് 1981 മുതല്‍ 1993 വരെ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *