0 Comments

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ 409ആം ചിത്രമാണ് ‘ഷൈലോക്ക്’. ചിത്രം തമിഴിലും റിലീസ് ചെയ്യുന്നുണ്ട്. തമിഴിൽ ചിത്രത്തിൻറെ പേര് കുബേരൻ എന്നാണ്. കുബേരൻറെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ സംപ്രേഷണാവകാശം സൂര്യ ടിവി സ്വന്തമാക്കി. രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും തുടർച്ചയായി 3ആം തവണയാണ് ഒന്നിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷും, ബിബിനും ചേർന്നാണ്. ചിത്രത്തിന്റെ പൂജയും ഇന്ന് നടന്നു. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സ് ആണ് ചിത്രം നിർമിക്കുന്നത്. മീന ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *