0 Comments

 

കൊച്ചി: കലൂരിൽ നിന്നു കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കൊല്ലപ്പെട്ട നിലയിൽ തമിഴ്നാട് വാൽപ്പാറ കോഫി എസ്റ്റേറ്റിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇവ ആന്റണി (ഗോപിക–17) യാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ, ഇവയുടെ സുഹൃത്ത് സഫർ ഷാ(25)യെ വാൽപ്പാറയിൽ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയം നിരസിച്ചതിനെ തുടർന്നു കത്തി കൊണ്ടു കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നു തെളിവെടുപ്പിനിടെ ഇയാൾ പൊലീസിനോടു സമ്മതിച്ചു.

‌കൊച്ചിയിലെ സ്കൂളിൽ നിന്നു ചൊവ്വാഴ്ച ഉച്ചയ്ക്കു ക്ലാസ് കഴിഞ്ഞിറങ്ങിയ ശേഷമാണ് ഇവയെ കാണാതാകുന്നത്. 10 മണിക്കൂറിനു ശേഷം രാത്രി പന്ത്രണ്ടോടെയാണു ഇവയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. അതിരപ്പിള്ളി വരെ പോയിവരാം എന്നു പറഞ്ഞാണ് ഇവയെ താൻ കാറിൽ കയറ്റിയതെന്നു സഫർ ഷാ പൊലീസിനോടു വെളിപ്പെടുത്തി.

ഇവയുടെ നെഞ്ചിൽ ആഴത്തിലുള്ള 4 മുറിവുകളുണ്ട്. ദേഹത്തു ചെറുതും വലുതുമായി ഇരുപതിലധികം മുറിവുകളുണ്ടെന്നും പൊലീസ് അറിയിച്ചു. എറണാകുളം മെഡിക്കൽ കോളേജിൽ ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. കാറിൽ വച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം തോട്ടത്തിൽ തള്ളിയതായാണു പൊലീസ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!