0 Comments

 

റായ്പൂർ: ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി രമണ്‍ സിം​ഗിന്റെ പ്രൈവറ്റ് സെക്രട്ടറി പീഡനക്കേസിൽ അറസ്റ്റിൽ. ഓംപ്രകാശ് ഗുപ്തയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

വനിതാ പൊലീസ് സ്റ്റേഷനിൽ 16 കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വീട്ടുവേലയ്ക്കും പഠനത്തിനുമായാണ് കുട്ടിയെ മതാപിതാക്കൾ ഗുപ്തയുടെ വീട്ടില്‍ താമസിപ്പിച്ചിരുന്നു. എന്നാൽ 2016 മുതല്‍ 2019 ഡിസംബര്‍ വരെ പല തവണ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പരാതിയിൽ വ്യക്തമാക്കി.

റായ്പൂരിലെ ഒരു കെട്ടിടത്തിൽ വച്ചും ഇയാൾ തന്നെ ദുരുപയോ​ഗം ചെയ്തിരുന്നതായും ഇക്കാര്യം പുറത്തുപറഞ്ഞാൽ പ്രത്യഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. എന്നാൽ പിന്നീട് പെണ്‍കുട്ടി വീട്ടില്‍ ഇക്കാര്യം വെളിപ്പെടുത്തുകയും, തുടര്‍ന്ന് ഒരു സന്നദ്ധസംഘടനയുടെ സഹായത്തോടെ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *