0 Comments

 

 

കൂടത്തായി കൊലപാതക പരമ്പര കേസിന്റെ വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന് ആവശ്യവുമായി പൊലീസ്. നിലവിലെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നിയമനം സംബന്ധിച്ച ഉത്തരവിറങ്ങിയതിന് ശേഷമായിരിക്കും ഇതിനായി പോലീസ് കോടതിയെസമീപിക്കുക. അതേസമയം റോയ് തോമസ് കൊലക്കേസിലെ തുടര്‍നടപടികള്‍ക്കായി, ഈ മാസം 21ന് താമരശ്ശേരി കോടതി കേസ് പരിഗണിക്കും.

കൂടത്തായി കേസുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് പ്രത്യേക അന്വേഷണ സംഘം ഇതിനോടകം രജിസ്ട്രര്‍ ചെയ്തത്. അതേസമയം മുഴുവന്‍ കേസുകളിലേയും പ്രതികള്‍ക്ക് മാറ്റവുമില്ല. സാക്ഷികളുംഒന്നുതന്നെ. ഇതിനാലാണ് വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി വേണമെന്ന ആവശ്യവുമായി അന്വേഷണ സംഘം രംഗത്തെത്തുന്നത്.

എന്നാൽ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം സംബന്ധിച്ച ഉത്തരവിറങ്ങുന്നതിനാണ് പൊലീസ്കാത്തിരിക്കുന്നത്. സെഷന്‍സ് കോടതി കേസ് എത്തുമ്പോഴേക്കും പൊലീസിന്റെ നിലപാട് കോടതിയെ അറിയിച്ചേക്കും. നിലവിലെ ആവശ്യം സെഷന്‍സ് കോടതി അംഗീകരിക്കാനുള്ള സാധ്യതയുണ്ടന്നുമാണ് പൊലീസിന് ലഭിച്ച നിയമോപദേശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!