0 Comments

 

തൊടുപുഴ: മകളുമായി പ്രണയബന്ധമുണ്ടായിരുന്ന യുവാവിനെ പെൺകുട്ടിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തി. അച്ചൻകവല സ്വദേശി സിയാദ് കോക്കറാണ് (38) കൊല്ലപ്പെട്ടത്. വെങ്ങല്ലൂർ സ്വദേശി സിദ്ദിഖാണ് യുവാവിനെ കുത്തിയത്.

സംഭവശേഷം പ്രതി ഒളിവിലാണ്. സിദ്ധിക്കിന്‍റെ വിവാഹിതയായ മകളുമായി സിയാദിന് ബന്ധമുണ്ടെന്ന ആരോപണം നിലനിന്നിരുന്നു. അതേസമയം രാത്രി സിയാദ് വീട്ടിലെത്തിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് പിന്നിട് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!