0 Comments

 

കളിയിക്കാവിളയിലെ എസ്.ഐയുടെ കൊലപാതകവുമയി ബന്ധപ്പെട്ട് നാല് പേര്‍ പൊലീസ് പിടിയിൽ. മൂന്ന് പേരെ കേരളത്തില്‍ നിന്നും ഒരാളെ കന്യാകുമാരിയില്‍ നിന്നുമാണ് പിടികൂടിയത്. അതേസമയം പ്രതികള്‍ക്ക് സഹായിയായി നിന്നുവെന്ന് സംശയിക്കുന്ന വിതുര സ്വദേശിക്കായി തെരച്ചില്‍ ശക്തമാക്കി.

അതേസമയം കൊലപാതകത്തിലെ മുഖ്യ പ്രതികളെന്ന് കരുതുന്ന രണ്ട് പേര്‍ക്കുള്ള ലുക്ക് ഔട്ട് നോട്ടീസ് കേരള,തമിഴ്നാട് പൊലീസ് പുറപ്പെടുവിച്ചു. തൌഫീഖ്, ഷെമീം എന്നിവര്‍ക്കുള്ള ലുക്കൌട്ട് നോട്ടീസാണ് പുറത്തിറക്കിയത്.

ചെക്പോസ്റ്റിൽ ഡ്യുട്ടിക്കിടെ എസ്.ഐയെ കൊലപ്പെടുത്തിയതിന് പിന്നിൽ തീവ്രവാദ ഗ്രൂപ്പുകളുണ്ടെന്നാണ് തമിഴ്നാട് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ആഴ്ച അത്തരമൊരു തീവ്രവാദ സംഘത്തെ തമിഴ്നാട് ക്യൂ ബ്രാഞ്ച് പിടികൂടിയിരുന്നു.

നിലവിൽ പ്രധാന പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജജിതമാക്കിയിരിക്കുന്നയാണ്. തമിഴ്നാട് കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആയുധങ്ങള്‍ സമാഹരിക്കുകയും ചെയ്തിരുന്ന സംഘത്തെയാണ് തമിഴ്നാട് ക്യൂ ബ്രാഞ്ച് കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നത്. ഇതിനു പിന്നാലെയുള്ള പകവീട്ടലാകാം ഈ കൊലപാതകമെന്നാണ് പോലീസ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!