0 Comments

 

മുംബൈ: കുര്‍ലയില്‍ സ്വന്തം അമ്മയെ മകനായ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, തല ചുറ്റിക ഉപയോഗിച്ച് അടിച്ച് തകര്‍ത്തു. പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു. ഖൈറുന്നീസ ഷെയ്ഖ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ സൊഹാലി ഖാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡിസംബര്‍ 28നാണ് ലോക മനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൊലപാതകം നടന്നത്. സൊഹൈല്‍ മദ്യപിച്ചതിനെ ചൊല്ലി ഇരുവരും വഴക്ക് കൂടി. തുടര്‍ന്ന് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മരണമുറപ്പിക്കാനായി വലിയ ചുറ്റികയെടുത്ത് തലക്ക് അതിശക്തമായി അടിച്ചു. തല തകര്‍ന്ന് മുറിയിലാകെ രക്തം പരന്നു. തല പൂര്‍ണമായും തകര്‍ന്നതോടെ ഇയാള്‍ മൃതദേഹത്തില്‍നിന്ന് തല വേര്‍പ്പെടുത്തി മൃതദേഹം കുളിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി രക്തം മുഴുവന്‍ കഴുകി വൃത്തിയാക്കി. ശേഷം എ സി ഓണാക്കി മൃതദേഹം കിടത്തി. പിറ്റേന്ന് രാവിലെ ഇയാള്‍ മദ്യപാനം തുടങ്ങി. മദ്യപിച്ച ശേഷം മൃതദേഹം എങ്ങനെ ഉപേക്ഷിക്കുവാനുള്ള തയ്യാറെടുപ്പിലായി.

തുടർന്ന് ഇയാൾ മൃതദേഹം കഷ്ണങ്ങളാക്കി പാക്ക് ചെയ്തു. ശേഷം പുറത്തുപോയി അമ്മയുടെ രണ്ട് വളകള്‍ വിറ്റ് കാമുകിക്ക് 25000 രൂപ നല്‍കി. 20000 രൂപ തന്‍റെ ബൈക്ക് വിട്ടുകിട്ടുന്നതിനായി നല്‍കി. ഈ ബൈക്ക് ഉപയോഗിച്ചാണ് ശരീര ഭാഗങ്ങള്‍ ഉപേക്ഷിച്ചത്. ഇവരുടെ ശരീര ഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് പോലീസ് കണ്ടെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *