0 Comments

 

മലപ്പുറം: പെരിന്തൽമണ്ണയിൽ ഡോക്ടര്‍മാരിൽ നിന്ന് പണം തട്ടിയ കേസില്‍ അഞ്ച് യുവാക്കള്‍ കൊളത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിലാണിവർ പോലീസിന്‍റെ പിടിയിലായത്.

കൊളത്തൂര്‍ എരുമത്തടം സ്വദേശികളായ നബീല്‍, ജുവൈസ്, മുഹമ്മദ് മുഹ്സിന്‍, അബ്ദുള്‍ ഗഫൂര്‍, സതീഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ പെണ്‍ സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന ഡോക്ടര്‍മാർക്കാണ് ദുരനുഭവം ഉണ്ടായത്. എരുമത്തടത്ത് രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘം ഇവരെ തടഞ്ഞുവച്ചു. ഇതിനിടയില്‍ കാറിലിരിക്കുന്ന ദൃശ്യങ്ങളും പകര്‍ത്തി.

തുടർന്ന് അമ്പതിനായിരം നൽകിയാലേ വിട്ടയക്കൂ എന്നായിരുന്നു ഭീഷണി. കൈയ്യിലുണ്ടായിരുന്ന മൂവായിരം രൂപ തട്ടിയെടുത്തതിന് പുറമേ എടിഎം കാര്‍ഡ് കൈക്കലാക്കി സംഘം പതിനേഴായിരം രൂപ പിൻവലിക്കുകയും ചെയ്തു. പിന്നിട് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!