0 Comments

 

അഹമ്മദാബാദ്: നിര്‍ഭയ കേസ് ഓർമ്മിപ്പിക്കുന്ന തരത്തിൽ ഗുജറാത്തിൽ 19കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി. വടക്കന്‍ ഗുജറാത്തിലെ കത്ര സാദത്ത്ഗഞ്ചിലാണ് പെണ്‍കുട്ടി അതിദാരുണമായി കൊല്ലപ്പെട്ടത്.

എന്നാൽ സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
ഡിസംബര്‍ 31നാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ ജനുവരി മൂന്നിന് പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

പെണ്‍കുട്ടി പുരുഷ സുഹൃത്തിനൊപ്പം ഒളിച്ചോടിയതാണെന്നും സുരക്ഷിതയാണെന്നും പൊലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. എന്നാല്‍ ജനുവരി അഞ്ചിന് പെണ്‍കുട്ടിയുടെ മൃതദേഹം മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും പറഞ്ഞ് ബന്ധുക്കള്‍ മൃതദേഹം സ്വീകരിക്കാന്‍ വിസ്സമ്മതിച്ചതോടെയാണ് ചൊവ്വാഴ്ച പൊലീസ് കേസെടുത്തത്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *