0 Comments

 

കളിയിക്കാവിളയില്‍ എസ്.ഐയുടെ കൊലപാതകത്തില്‍ തീവ്രവാദ ബന്ധം പരാമര്‍ശിക്കാതെ എഫ്.ഐ.ആര്‍ സമർപ്പിച്ചതായി ആരോപണം. പ്രതികളെ എസ്.ഐ രഘു ബാലാജി നേരിട്ട് കണ്ടതായി എഫ്.ഐ.ആറില്‍ പറയുന്നു. അതേസമയം പ്രതികള്‍ക്കായി പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

കളിയിക്കാവിളയില്‍ സ്പെഷ്യല്‍ എസ്.ഐ വില്‍സണിനെ കൊലപ്പെടുത്തുന്നത് കളിയിക്കാവിള എസ്.ഐ രഘു ബാലാജി നേരില്‍ കണ്ടെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. രണ്ടംഗ സംഘമാണ് കൊല നടത്തിയത്. ഒരാള്‍ വെട്ടുകയും രണ്ടാമത്തെ ആള്‍ വെടിവെക്കുകയും ചെയ്തു.

രഘു ബാലാജിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നും ഇവരെ കണ്ടാല്‍ എസ്.ഐക്ക് തിരിച്ചറിയാനാകുമെന്നും എഫ്.ഐ.ആര്‍ വിശദീകരിക്കുന്നു. അതേസമയം പ്രതികളുടെ തീവ്രവാദ ബന്ധത്തെ കുറിച്ച് എഫ്.ഐ.ആറില്‍ പരാമര്‍ശമില്ലന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *