കൊട്ടാരക്കര: ബൈക്കിൽ ലിഫ്റ്റ് ചോദിച്ചുകയറിയ ആറാംക്ളാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. വാളകം സ്വദേശിയായ പെൺകുട്ടിക്കാണ് കഴിഞ്ഞ ദിവസം ദുരനുഭവം ഉണ്ടായത്.
റോഡരികിൽ നിന്ന് ബൈക്കിന് കൈ കാണിച്ചതാണ് കുട്ടി. ഹെൽമെറ്റ് ധരിച്ച യുവാവ് കുട്ടിയെ ബൈക്കിൽ കയറ്റി. സ്കൂളിന് സമീപത്തായി നിറുത്തിയ ശേഷമായിരുന്നു അതിക്രമം. നിലവിളിച്ചുകൊണ്ട് ഓടിയ കുട്ടി സ്കൂൾ അധികൃതരോട് വിവരം പറയുകയായിരുന്നു.
സംഭവത്തിൽ പോക്സോ നിയമപ്രകാരം കൊട്ടാരക്കര പൊലീസ് കേസെടുത്തു. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.