0 Comments

 

ക്ലാസ്സ്മുറിയിൽ രണ്ടാം ക്ലാസുകാരനെ കൊണ്ട് മനുഷ്യവിസര്‍ജ്യം നീക്കം ചെയ്യിപ്പിച്ച അധ്യാപികക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ. തമിഴ്നാട്ടിലെ നാമക്കല്‍ മുന്‍സിപാലിറ്റി സ്കൂള്‍ അധ്യാപിക വിജയലക്ഷമിയെയാണ് കോടതി ശിക്ഷിച്ചത്.

തടവിന് പുറമെ 10,000 രൂപ പിഴ അടക്കാനും ഉത്തരവായി. പിന്നാക്ക സമുദായക്കാരനായ കുട്ടിയെ കൊണ്ട് അധ്യാപിക നിര്‍ബന്ധിച്ച് കൈകൊണ്ട് വിസര്‍ജ്യം നീക്കം ചെയ്യിപ്പിച്ചുവെന്നാണ് പരാതി. 2015 നവംബറിലാണ് കേസിനാസ്പദമായ സംഭവം.

രാവിലെ ക്ലാസെടുക്കാനായി എത്തിയ ടീച്ചര്‍ ക്ലസ് മുറിയിൽ മാലിന്യം കണ്ടു. ക്ഷുഭിതയായ ടീച്ചര്‍‌ കുട്ടികളോട് വിവരം തിരക്കിയപ്പോള്‍ മൂന്നാം ക്ലാസുകാരനായ വിദ്യാര്‍ഥി ചെയ്തതാണെന്ന് കുട്ടികള്‍ പറഞ്ഞു. തുടര്‍ന്നാണ് രണ്ടാം ക്ലാസുകാരാനായ ശശിധരനെ കൊണ്ട് വെറും കൈ മാത്രം ഉപയോഗിച്ച് വിസര്‍ജ്യം നീക്കിച്ചത്.

വൈകീട്ട് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് സംഭവം പറയുകയായിരുന്നു. പിറ്റേന്ന് തന്നെ മാതാപിതാക്കളും നാട്ടുകാരും സ്കൂളിലെത്തി. അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു. പരാതിയെ തുടര്‍ന്ന്ഉടൻ തന്നെ അധ്യാപികയെ അറസ്റ്റു ചെയ്യുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!