0 Comments

 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്ന് വ്യാജേന മധ്യപ്രദേശ് ഗവർണർക്ക് ഫോൺകോൾ ചെയ്ത വ്യോമസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വ്യോമസേന വിങ് കമാൻഡർ കുൽദീപ് സിങ് വാഘേലയാണ് അറസ്റ്റിലായത്. തന്റെ സുഹൃത്തിനെ സർവകലാശാല വൈസ് ചാൻസലറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കുൽദീപ് സിംഗ് വാഘേല ഗവർണർക്ക് കോൾ ചെയ്യുകയായിരുന്നു..

മധ്യപ്രദേശ് ഗവർണർ ലാൽജി ഠണ്ടനെ ഫോൺ ചെയ്ത കുൽദീപ്, ദന്ത ഡോക്ടറായ തന്റെ സുഹൃത്ത് ചന്ദ്രേഷ് കുമാറിനെ ജബൽപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മധ്യപ്രദേശ് മെഡിക്കൽ സയൻസ് സർവകലാശാല(എം.പി.എം.എസ്.യു)യുടെ വൈസ് ചാൻസലറായി നിയമിക്കണമെന്ന് ഫോൺകോളിലൂടെ ആവശ്യപ്പെടുകയായിരുന്നു.

മുൻപ് മധ്യപ്രദേശ് ഗവർണറായി രാം നരേഷ് യാദവ് ചുമതലയിലുണ്ടയിരുന്നപ്പോൾ കുൽദീപ് എഡിസിയായി ജോലി ചെയ്തിട്ടുണ്ടായിരുന്നു. അന്നു മുതൽ ഇയാൾ എംപിഎംഎസ്‌യുവിന്റെ വൈസ് ചാൻസലർ പദവി ആഗ്രഹിച്ചിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!