0 Comments

 

തിരുവനന്തപുരം കളിയിക്കാവിളയില്‍ സ്പെഷ്യല്‍ എസ്.ഐയെ വധിച്ച സംഭവത്തില്‍ 15 പേര്‍ കസ്റ്റഡിയില്‍ . അതേസമയം പ്രതികള്‍ രണ്ടുദിവസം മുമ്പ് തന്നെ കളിയിക്കാവിളയില്‍ എത്തിയതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. മുഖ്യപ്രതികള്‍ക്കായി നിലവിൽ തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

ചെന്നൈ , മധുര , കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്നായി 12 പേരെയാണ് തമിഴ്നാട് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എല്ലാവരും പ്രതികളായ ഷമീം, തൌഫീഖ് എന്നിവരുമായി മുമ്പ് ബന്ധം പുലര്‍ത്തിയിരുന്നവരാണ്.

അതേസമയം പ്രതികളായ തൌഫീഖ് , ഷെമിം എന്നിവര്‍ സ്പെഷ്യല്‍ എസ്.ഐ വില്‍സണിന്റെ കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് തന്നെ കളിയിക്കാവിളയില്‍ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. കളിയിക്കാവിള തങ്കം എന്ന ലോഡ്ജില്‍ ഇവര്‍ താമസിച്ചിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ തമിഴ്നാട്ടിലോ കേരളത്തിലോ ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!