ചങ്ങനാശേരി: ഒന്നേ മുക്കാൽ കിലോ കഞ്ചാവുമായി വിവിധയിടങ്ങളിൽ നിന്ന് പിടിയിലായത് 3 യുവാക്കൾ. വൻ തോതിൽ കഞ്ചാവ് വിൽപന നടത്തിയിരുന്ന നെടുംകുന്നം നെടുമണ്ണി മുണ്ടുമല വടക്കുംമുറി ടിസണിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒന്നരക്കിലോ കഞ്ചാവും കങ്ങഴ കാഞ്ഞിരപ്പാറ കാരമല സ്രാമ്പിക്കൽ ജയ്മോൻ , നെടുംകുന്നം പാറയ്ക്കൽ മാനങ്ങാടി അനുക്കുട്ടൻ എന്നിവരിൽ നിന്ന് 200ഗ്രാം കഞ്ചാവുമാണ് എക്സൈസ് കണ്ടെടുത്തത്.
ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകിട്ട് മാമ്മൂട് -കൊച്ചുറോഡ്- പാലമറ്റം റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ജയ്മോനെയും അനുക്കുട്ടനെയും പിടികൂടിയത്.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് നൽകിയത് ടിസൺ ആണെന്ന് മനസിലായത്. തുടർന്നാണ് ടിസന്റെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു.