മുംബൈ: പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും പിടിയിലായത് മോഡലും നടിയും നേതൃത്വം നല്കുന്ന വൻ സെക്സ് റാക്കറ്റ്. ഗൊരേഗാവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് സെക്സ് റാക്കറ്റ് സംഘം പിടിയിലായത്.
രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ആവശ്യക്കാര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ ആളുകളെ എത്തിച്ച് നല്‍കിയിരുന്ന നടി അമൃത ദനോഹയും മോഡലായ റിച്ച സിങുമാണ് പിടിയിലായത്.
സംഘത്തെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് ആവശ്യക്കാര്‍ എന്ന വ്യാജേനെ ഇവരെ സമീപിക്കുകയായിരുന്നു. തുടർന്ന് ആവശ്യമുള്ള പെണ്‍കുട്ടികളുമായി എത്തിയ സംഘത്തെ പൊലീസ് വലയിലാക്കുകയായിരുന്നു.
അതേസമയം സംഘത്തിൽ നിന്ന് രണ്ട് പെണ്‍കുട്ടികളെ പൊലീസ് മോചിപ്പിക്കുകയും മറ്റ് രണ്ടുപേരെക്കൂടി അറസ്റ്റ് ചെയുകയും ഉണ്ടായി.