0 Comments

 

സൂറത്ത്: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പിതാവിനെ കോടതി വധശിക്ഷക്ക് വിധിച്ചു. സൂറത്തിലെ സ്പെഷ്യല്‍ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. തുടർന്ന് പ്രതിയെ സൂററ്റ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ആദ്യ ഭാര്യയിലുണ്ടായ മകളെയാണ് ഒഡിഷ സ്വദേശിയായ 40കാരന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

2017ലാണ് കേസിനാസ്പദമായ സംഭവം. ആറ് മാസം മകളെ പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം ഉപേക്ഷിച്ചതിന് ശേഷം മകളെ കാണാനില്ലെന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, അയല്‍വാസികളോട് കള്ളം പറഞ്ഞതോടെ ഇയാള്‍ പിടിക്കപെടുകയായിരുന്നു.

തുടർന്ന് നടന്ന അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയ പൊലീസ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു. പിന്നീട് ഗര്‍ഭസ്ഥ ശിശുവിന്‍റെ ഡിഎന്‍എ പരിശോധന നടത്തിയാണ് മകളെ ഗര്‍ഭിണിയാക്കിയത് ഇയാളെന്ന് കണ്ടെത്തിയത്. ജൂലായിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!