
തെലങ്കാന: തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ യുവതിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ഹനംകോണ്ടയിലെ ലഷ്കർ സിംഗാരം ഗ്രാമത്തിലെ ഹരതി (25) എന്ന യുവതിയെയാണ് കാസിപേട്ടിലെ വിഷ്ണുപുരി കോളനിയിലെ എംഡി ഷാഹിദ് (26) കൊലപ്പെടുത്തിയത്.
ദീർഘകാലമായി ഇവർ പ്രണയത്തിലായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഷാഹിദ് പ്രാദേശിക കോടതിയിൽ ജഡ്ജിയുടെ മുമ്പാകെ പ്രതി കീഴടങ്ങുകയായിരുന്നു.
ഹാരതി ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരുന്നു. ഷാഹിദ് ഒരു പ്രാദേശിക മട്ടൺ ഷോപ്പിൽ കശാപ്പുകാരനായിട്ടാണ് ജോലി ചെയ്തിരുന്നത്.എന്നാൽ ഹാരതി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് ഷാഹിദ് സംശയിച്ചിരുന്നുവെന്നും ഈ വിഷയത്തിൽ നിരവധി തവണ ഇവർ തമ്മിൽ വഴക്കിട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം കാസിപേട്ടിലെ വീട്ടിലേക്ക് ഷാഹിദ് ഹരതിയെ വിളിച്ചു വരുത്തുകയായിരുന്നു. പെൺകുട്ടി വീട്ടിൽ ചെന്നപ്പോൾ മൂർച്ചയുള്ള കത്തി പുറത്തെടുത്ത് അവളുടെ കഴുത്ത് മുറിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ പെൺകുട്ടി മരിച്ചതായി പൊലീസ് പറയുന്നു.