0 Comments

 

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്ഐ വിൽസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇടിച്ചിക്കപ്ലാമൂട് സ്വദേശികളായ രണ്ടുപേരെയാണ് കസ്റ്റഡിയില്‍ ആയത്. അതേസമയം ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

എഎസ്ഐയുടെ കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് പ്രതികളിലൊരാളായ തൗഫീക്കിന്‍റെ ഫോണിലേക്ക് ഇവരുടെ കോള്‍ പോയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കസ്റ്റഡിയില്‍ എടുത്തത്. പ്രതികളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പാലക്കാട് നിന്ന് കസ്റ്റഡിയില്‍ എടുത്ത രണ്ടുപേരെ ചോദ്യംചെയ്യലിന് ശേഷം വിട്ടയക്കുകയായിരുന്നു.

പ്രതികളായ അബ്ദുൽ ഷമീം , തൗഫീക്ക് എന്നിവര്‍ക്കെതിരെ ലുക്ക് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇവർക്കായി കേരളത്തിലും തമിഴ്നാട്ടിലും വ്യാപക തെരച്ചിൽ നടത്തുകയാണ് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!