0 Comments

 

വാടകക്ക് നല്‍കിയ കാര്‍ തിരിച്ചെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാളെ കുത്തിക്കൊന്ന കേസിലെ പ്രതി പൊലീസ് പിടിയില്‍. നോർത്ത് പറവൂർ സ്വദേശി മുബാറക്കിനെ കുത്തിക്കൊലപ്പെടുത്തിയതാണ് കേസ്. ഡിസംബർ ഒന്നിന് രാത്രി 9.30ന് മാഞ്ഞാലി മാവിൻചുവട് മസ്ജിദിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് കൊലപാതകം നടന്നത്. കേസിൽ ആറ് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!