0 Comments

 

തിരുവനന്തപുരം: കളിയിക്കാവിളയിൽ എഎസ്‌ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. എഎസ്‌ഐ വിൽസണെ കൊലപ്പെടുത്തുന്നതിന് മുൻപ് അക്രമികൾ നെയ്യാറ്റിൻകര നഗരത്തിൽ ഒരു ബാഗ് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യമാണ് പൊലീസിന് ലഭിച്ചത്.

അതേസമയം കേരളാ പൊലീസും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ഉപേക്ഷിച്ച ബാഗ് കണ്ടെടുക്കാനുള്ള നടപടികളും ആരംഭിച്ചതായി പോലീസ് അറിയിച്ചു.

മുഖ്യപ്രതികളിലൊരാളായ തൗഫീഖുമായി അടുത്ത ബന്ധമുള്ള മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തിരുനെൽവേലിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതേസമയം തൗഫീഖും അബ്ദുൾ ഷെമീമും ഉൾപ്പെടെയുള്ളവർക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!