ഉത്തര്‍പ്രദേശ്: സമാജ് വാദി പാർട്ടിയുടെ പ്രാദേശിക നേതാവും മുൻ ഗ്രാമമുഖ്യനുമായ ബിജിൽ യാദവ് (39) അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. ഉത്തർപ്രദേശിലെ മാവു ജില്ലയിലെ ഷെക്ക്വാലിയ ഗ്രാമത്തിൽ വച്ചാണ് സംഭവം.
ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയതായിരുന്നു ബിജിൽ യാദവ്. വെടിയൊച്ച കേട്ട് ഓടിയെത്തിയ ഗ്രാമീണരാണ് വെടിയേറ്റ് കൊല്ലപ്പെട്ടനിലയിൽ മൃതദേഹം കാണുന്നത്. ഇദ്ദേഹം പതിവായി നടക്കാൻ പോകാറുണ്ടായിരുന്നതും ഗ്രാമത്തിൽ നിന്നും ഏകദേശം അഞ്ഞൂറ് മീറ്റർ മാറിയ സ്ഥലത്തുംവെച്ചായിരുന്നു അജ്ഞാതരായ അക്രമികൾ അദ്ദേഹത്തിന്റെ നെറ്റിക്കും ചെവിക്കും ഇടയിലുള്ള ഭാഗത്ത് കൃത്യമായി വെടിവച്ച ശേഷം ഓടി രക്ഷപ്പെട്ടത്.
തുടർന്ന് അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ബിജിൽ യാദവിന്റെ ഭാര്യ നൽകിയ പരാതിയിൻമേലാണ് നടപടി. അക്രമികളെക്കുറിച്ച് അന്വേഷിക്കാൻ രണ്ട് സംഘങ്ങളെ തയ്യാറാക്കിയതായി പൊലീസ് സൂപ്രണ്ട് അനുരാഗ് ആര്യ അറിയിച്ചു.