മുംബൈ: ട്രിപ്പ് പോകാൻ വിസമ്മതിച്ച ടാക്സി ഡ്രൈവറെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ റെയിൽവെ ആർപിഎഫ് കോൺസ്റ്റബിൾ അറസ്റ്റിൽ. കാറിൽ വിശ്രമിക്കുകയായിരുന്ന ഡ്രൈവറെ വിളിച്ചേഴുന്നേൽപ്പിക്കുകയും ട്രിപ്പ് പോകാൻ വിസമ്മതിച്ചോടെ പീഡിപ്പിക്കുകയുമായിരുന്നു. റെഡ് സ്ട്രീറ്റിൽ പോകാനായിരുന്നു ആർപിഎഫ് കോൺസ്റ്റബിളായ അമിത് ധൻകാന്ത് ടാക്സി ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, പോകില്ലെന്ന് പറഞ്ഞ ഡ്രൈവറെ അമിത് മർദ്ദിക്കുകയും തെറിവിളിക്കുകയും ചെയ്തു. തുടർന്ന് വലിച്ചിഴച്ച് കൊണ്ടുപോയി റെയിൽവെ വളപ്പിൽവച്ച് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.ഡ്രൈവർ പരാതി നൽകിയ അടിസ്ഥാനത്തിൽ ഇയാളെ
അറസ്റ്റ് ചെയ്തു.ആർപിഎഫ് ജോലിയിൽ നിന്നും ഇയാളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.