0 Comments

 

മട്ടാഞ്ചേരി: ഡ്യൂട്ടിക്കിടെ പോലീസുകാരനെ ആക്രമിച്ചയാൾ അറസ്റ്റിലായി . ചക്കാമാടം, പനയ്ക്കൽ വീട്ടിൽ, ലൈജു (31) വിനെയാണ് മട്ടാഞ്ചേരി പോലീസ് പിടികൂടിയത്.ബൈക്കിൽ പട്രോളിങ്ങിനെത്തിയ സിവിൽ പോലീസ് ഓഫീസറായ ജീവനെയാണ് പ്രതി മർദിച്ചത് . പട്രോളിങ്ങിനിടെ പോലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. എറണാകുളം സൗത്ത് സ്റ്റേഷനിൽ പോലീസുകാരനെ മർദിച്ച കേസിൽ റിമാൻഡിൽ കഴിയവേ ജാമ്യത്തിൽ പുറത്തിറങ്ങിയതാണ് ലൈജു എന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!