0 Comments

 

തിരുവനന്തപുരം: വിളപ്പിൽശാലയിൽ ആക്രമണത്തിൽ രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട കുപ്രസിദ്ധ ഗുണ്ടയും കൂട്ടാളിയും പിടിയിൽ. ഉറിയാക്കോട് സ്വദേശി ജെയിൻ വിക്ടർ, സന്തോഷ് എന്നിവരെയാണ് കൊച്ചുവേളിയിൽ നിന്ന് പൊലീസ് പിടികൂടിയത്.

ഇന്നലെയാണ് സംഭവം. ജെയിൻ വിക്ടറും കൂട്ടാളികളും വിളപ്പിൽശാല സ്വദേശികളായ ലിജു സൂരി, ബിനുകുമാർ എന്നിവരെ വെട്ടിപരിക്കേൽപ്പിച്ചു കടന്നുകളയുകയായിരുന്നു. തുടർന്ന് കൈബോംബ് എറിഞ്ഞ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുകയുണ്ടായി.

ജെയിൻ വിക്ടർ. നിരവധി കേസുകളിൽ പ്രതിയാണ്. പാറശാലയിൽ കഞ്ചാവ് കടത്തിൽ അറസ്റ്റിലായ ജെയിൻ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് ആക്രമണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!