0 Comments

 

ആലപ്പുഴ: പള്ളിപ്പുറത്ത് കാപ്പാ കേസ് പ്രതി കുത്തേറ്റ് മരിച്ച നിലയിൽ. കരുനാട് വീട്ടിൽ മഹേഷ് ആണ് കൊല്ലപ്പെട്ടത്. മഹേഷിൻ്റെ സഹോദരൻ ​ഗിരീഷാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാളെ ചേ‌ർത്തല പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചതിന് ശേഷമുണ്ടായ വാക്ക് ത‌ർക്കമാണ് പിന്നിട് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഗിരീഷിന്‍റെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. ഇന്നലെ വൈകിട്ട് മുതൽ ഇവർ തമ്മിൽ വഴക്കായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ മഹേഷ് അടുത്തിടെയാണ് ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. മഹേഷിന് ഭാര്യയും രണ്ട് മക്കളും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!