
ഹരിപ്പാട്: പുതുവത്സര ആഘോഷത്തിനിടെ മദ്യപിച്ചത് ചോദ്യം ചെയ്തയാളെ മർദ്ദിച്ച സംഭവത്തിൽ നാല് പേരിൽ ഒരാൾ അറസ്റ്റിൽ. പതിയാങ്കര ചിറയിൽ വീട്ടിൽ കണ്ണൻ (21) നെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 31ന് രാത്രിയിൽ കടൽ തീരത്ത് മദ്യപിച്ചിരുന്നത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ പതിയാങ്കര സ്വദേശി വിജയകുമാർ (53) നെയാണ് കണ്ണനും മൂന്ന് സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ കണ്ണനെ ഇന്നലെ ഹരിപ്പാട് നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം മറ്റ് മൂന്ന് പേരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. അവർക്കെതിരെ തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.