0 Comments

 

കോട്ടയം: തേയിലത്തോട്ടത്തിൽ കൊല്ലപ്പെട്ട നിലയിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. വണ്ടിപ്പെരിയാർ പുതുവേൽ പുന്നവേലി വീട്ടിൽ വിക്രമൻ നായരുടെ ഭാര്യ വിജയമ്മയുടെ (55) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആണ് സംഭവം.

തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങലിലും മുറിവുകളുണ്ട്. തോട്ടം തൊഴിലാളിയാണ് കൊല്ലപ്പെട്ട വിജയമ്മ. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *