
കൊല്ലം: വധശ്രമക്കേസിൽപ്പെട്ട് ഒളിവിലായിരുന്ന പ്രധാന പ്രതികൾ പൊലീസിന് മുന്നിൽ കീഴടങ്ങി. ഉളിയനാട് സ്വദേശികളായ കാർത്തികയിൽ ജിതിൻ (30), പൊയ്കയിൽ വീട്ടിൽ മുകേഷ് (32) എന്നിവരാണ് കീഴടങ്ങിയത്.
രണ്ടാഴ്ച് മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ഉളിയനാട് സ്വദേശി സന്തോഷിനെ വീട്ടിൽ അതിക്രമിച്ച് കയറി കമ്പി കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ രണ്ടും അഞ്ചും പ്രതികളാണ് ഇരുവരും.
യുവാക്കൾ തമ്മിലുണ്ടായിരുന്ന മുൻ വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. അതേസമയം കേസിലെ മറ്റ് നാല് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.