
കൊല്ലം: കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കാനായി എത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി മുൻ കഞ്ചാവ് കേസ് പ്രതി വീണ്ടും പിടിയിലായി. ചാത്തിനാംകുളം വലിയപള്ളി ഭാഗത്ത് പിറങ്ങാട്ട് താഴത്തിൽ വീട്ടിൽ അനിൽകുമാറാണ് (40) പിടിയിലായത്.
അതേസമയം കഞ്ചാവ് വില്പന നടത്തിയ വകയിൽ ലഭിച്ച 8650 രൂപയും പ്രതിയിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. തമിഴ്നാട്ടിൽ നിന്ന് എത്തിച്ച 2 കിലോ കഞ്ചാവ് 100 ഗ്രാമിന്റെ ചെറു പൊതികളാക്കി വില്പന നടത്തിവരികയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.