0 Comments

 

രാജപുരം: ഭാര്യയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക്‌ ഹാജരാകാതെ കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ. നെല്ലിക്കോട് സ്വദേശി പ്രഭാകരനെ (35) ആണ് പോലീസ് പിടികൂടിയത്.

2015 ൽ ഭാര്യയെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തുവെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ മുങ്ങുകയായിരുന്നു. തുടർന്ന് കർണാടക സുള്ള്യയിൽ കുണ്ടർപടി എന്ന സ്ഥലത്തെ തോട്ടത്തിൽ രഹസ്യമായി ജോലി ചെയ്തുകൊണ്ടിരുന്ന പ്രഭാകരനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!