0 Comments

കോട്ടയം: 17കാരിയെ ബലാത്‌സംഗം ചെയ്ത ശേഷം ഒരു പവന്റെ സ്വർണമാലയുമായ കടന്ന യുവാവും മാല പണയം വയ്ക്കാൻ സഹായിച്ച സൃഹൃത്തും അറസ്റ്റിലായി. പുഞ്ചവയൽ 504 കോളനിയിലെ താമസിക്കുന്ന ഉപ്പുതറ ചെമ്പേരിൽ പ്രശാന്ത് സാന്റോ (20), ഇയാളുടെ സുഹൃത്ത് കോരൂത്തോട് കുഴിമാവ് ഐനിപ്പള്ളി സതീഷ് സജി (20) എന്നിവരാണ് അറസ്സ് ചെയ്തിരിക്കുന്നത്.

പെൺകുട്ടിയുമായി ഇയാൾ മുന്നേ തന്നെ സൗഹൃദം സ്ഥാപിച്ചിരുന്നു. പ്രശാന്ത് കഴിഞ്ഞ 13ന് പുലർച്ചെ രണ്ടു മണിയോടെ വീട്ടിൽനിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിടയിൽ പെൺകുട്ടി അറിയാതെ കഴുത്തിൽക്കിടന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു പ്രശാന്ത്. മോഷ്ടിച്ച മാല സുഹൃത്തായ സതീഷ് മുഖാന്തരം കോരൂത്തോടിലെ ഫിനാൻസ് സ്ഥാപനത്തിൽ 19,500 രൂപയ്ക്ക് പണയപ്പെടുത്തി.

പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വീട്ടിലേക്ക് മടങ്ങിപോകുന്നതിനിടയിൽ മദ്യലഹരിയിലായിരുന്ന ഇയാൾ പുഞ്ചവയലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പൂട്ടു തകർക്കാൻ ശ്രമിച്ചിരുന്നു. ഫിനാൻസ് സ്ഥാപനത്തിലെ കവർച്ചാശ്രമം സി.സി ടി.വി കാമറയിൽ പതിഞ്ഞിരുന്നു. പൊലീസ് പ്രതിയെ തെരയുന്നതിനിടയാലാണ് പെൺകുട്ടി പരാതിയുമായി സ്റ്റേഷനിലെത്തിയത്. ഇതോടെ രണ്ട് കേസുകളിലും പ്രതി ഒരാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

പെൺകുട്ടിയുടെ പരാതിയെതുടർന്ന് മുണ്ടക്കയം സി.ഐ വി.ഷിബുകുമാറാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *