0 Comments

കോവിഡ് 19 എന്ന മഹാമാരിയെ പിടിച്ചു കെട്ടാനുള്ള വഴി തേടിനടക്കുകയാണ് ലോകം മുഴുവൻ. ചിലർ ബോധപൂർവവും അല്ലാതെയും നടത്തുന്ന ചില പ്രവർത്തികൾ കൊണ്ട് തന്നെ ആരെയും ആശങ്കപ്പെടുത്തുന്നു. അങ്ങനെ ഒരു സംഭവമാണ് ഇപ്പോൾ പുറത്ത് എത്തിയത്. കോവിഡ് 19 ബാധിതനായ ഒരു യുവാവ് സൗദി അറേബ്യയിലെ ഒരു ഷോപ്പിംഗ് മാളില്‍ കയറി അവിടുത്തെ ട്രോളിയില്‍ തുപ്പിയിട്ടു എന്നാണ് വാർത്ത. ഇയാൾക്ക് വധശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ജനറല്‍ പ്രോസിക്യൂഷന്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. ബല്‍ജുര്‍ശിയിലെ ഒരു ഷോപ്പിംഗ് മാളിലാണ് കഴിഞ്ഞ ദിവസം ഈ സംഭവം ഉണ്ടായിരിക്കുന്നത്. മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചായിരുന്നു ഈ വിദേശിയെ പിടികൂടിരിക്കുന്നത്.

ഈ പ്രതിയെ വീഡിയോ കോൺഫറൻസ് വഴി ചോദ്യം ചെയ്യുകയാണുണ്ടായത്. തുപ്പിയത് കാരണം മറ്റുള്ളവരിലേക്ക് കോവിഡ് 19 ബാധിക്കുന്നത് തടയാൻ ശക്തമായ മുൻകരുതൽ എടുത്തിരിക്കുകയാണ് അധികൃതർ എന്ന് അറിയിച്ചിട്ടുണ്ട്. പ്രതി ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ഷോപ്പിംഗ് മാളിൽ വരുന്നവർക്ക് മനഃപൂർവം കൊറോണ വൈറസ് പടർത്തിയെന്നും ഇതു മതപരമായും നിയമപരമായും കൊടുംകുറ്റമാണെന്നും ജനറൽ പ്രോസിക്യൂഷൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. വധശിക്ഷവരെ ലഭിക്കാൻ കാരണമാവുന്ന ഗുരുതരകുറ്റമാണ് പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അധികൃതർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *