0 Comments

കൊല്ലം: ലോകമൊന്നടങ്കം ലോ​ക്ഡൗ​ൺ നടപ്പിലാക്കിയിരിക്കുകയാണ് അതിനു പി​ന്നാ​ലെ സംസ്ഥാനത്ത് ബി​വ​റേ​ജ് ഔ​ട്‌​ലെ​റ്റു​ക​ളും ബാ​റു​ക​ളും പൂ​ട്ടി​യ​തോ​ടെ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന​ നല്ലപോലെ പടർന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കൊ​ല്ല​ത്ത് അ​ന​ധി​കൃ​ത​മാ​യി മ​ദ്യം ക​ട​ത്തി വി​റ്റ ര​ണ്ട് പേ​ർ അറസ്റ്റിലായിരിക്കുകയാണ്. ഓ​ച്ചി​റ ആ​ലും​പീ​ടി​ക​യി​ലെ ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​യി​ലെ ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ളാ​യ ക്ലാ​പ്പ​ന പ്ര​യാ​ർ സ​ന്തോ​ഷ് (33), ആ​ലും​പീ​ടി​ക വാ​വ​ല്ലൂ​ർ സ്വ​ദേ​ശി മ​ണി​ലാ​ൽ(31) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തിരുന്നത്.

ബു​ധ​നാ​ഴ്ച രാ​ത്രി മ​ദ്യം വാങ്ങുവാനായെത്തിയ ആ​ളി​ൽ നി​ന്നും 2,000 രൂ​പ വാങ്ങി. ഇ​തി​ൽ ദേഷ്യം തോന്നിയ ഇ​യാ​ൾ പോ​ലീ​സി​ൽ വി​വ​രം നൽകുകയാണ് ഉണ്ടായത്. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കുകയായിരുന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇവരെ റി​മാ​ന്‍​ഡ് ചെ​യ്തു. മ​ണി​ലാ​ലി​ന്‍റെ വീ​ട്ടി​ല്‍​നി​ന്ന് മൂ​ന്ന് ലി​റ്റ​ര്‍ മ​ദ്യ​വും ഒ​രു ലി​റ്റ​ര്‍ ക​ള്ളും ആണ് പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *