0 Comments

കാബൂൾ : സിഖ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ അറസ്റ്റിലായെന്ന് റിപ്പോർട്ട്.ഐ.എസ് ഖൊറസ്ഥാൻ മേധാവിയായ മൗലവിഅബ്ദുള്ള എന്ന അസ്ലം ഫറൂഖ് അറസ്റ്റിലായെന്നാണ് വിവരം. അഫ്ഗാൻ സുരക്ഷാസേന നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് അസ്ലം ഫറൂഖ് പിടിയിലായത്.

മാർച്ച് 25-ന് വൈകീട്ടാണ് മൂന്ന് ഐഎസ് ഭീകരർ കാബൂളിലെ ഹർ റായി സാഹിബ് ഗുരുദ്വാരയിൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ 25 പേർ മരിച്ചിരുന്നു. കാബൂളിലെ ഷോർ ബസാറിന് സമീപത്തെ ധരംശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. നാല് ഭീകരവാദികളും ഒരു ചാവേറുമുൾപ്പെടെയുള്ള സംഘമായിരുന്നു ഗുരുദ്വാര ആക്രമിച്ചത്. ആക്രമണം ആസൂത്രണം ചെയ്തത് അസ്ലം ഫറൂഖ് ആണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!