
മുതലമട: അതിര്‍ത്തി നിയന്ത്രണ ലംഘനം നടത്തി തമിഴ്നാട്ടില്‍ നിന്ന് തൊഴിലാളികളെ കേരളത്തിലെത്തിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് ലോറികള്‍ പോലീസ് പിടിച്ചെടുത്തു. രണ്ടുപേര്‍ പോലീസ് പിടിയിലായി. ലോറിയില്‍ ആളുകളെ കൂടുതല്‍ കണ്ടതിനാല്‍ നാട്ടുകാര്‍ ലോറി തടയുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഗോവിന്ദാപുരം ചെക്പോസ്റ്റില്‍ നിന്ന് ഡ്രൈവര്‍മാര്‍ മാത്രമായി വന്ന ലോറികളില്‍ പിന്നീട് ആളെ കയറ്റുകയായിരുന്നു.
തുടര്‍ന്ന് ഗോവിന്ദാപുരം പുഴയിലൂടെ ആറുപേര്‍ കേരളത്തിലേക്കെത്തി ലോറിയില്‍ കയറുകയായിരുന്നു. ഒരു ലോറിയില്‍ ഡ്രൈവറെക്കൂടാതെ നാലാളും മറ്റൊരു ലോറിയില്‍ ഡ്രൈവറെക്കൂടാതെ രണ്ടാളുമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് പോലീസ് ആറ് തൊഴിലാളികളെയും തമിഴ്നാട്ടിലേക്ക് പറഞ്ഞുവിട്ടു. ലോറി ഡ്രൈവര്‍മാരായ ഉടുമല്‍പ്പേട്ട എസ്.എസ്. നഗറില്‍ എം. രവി (28), പൊള്ളാച്ചി ശക്തിനഗറില്‍ ബാലസുബ്രമണ്യന് (39) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.