ചെന്നൈ: കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച പതിനാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അറസ്റ്റിലായ 16കാരന് ഫോണ്‍ വാങ്ങി നല്കിയ പിതാവിനെയും പ്രേരണാക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. തഞ്ചാവൂര്‍ ജില്ലയിലെ പാപനാശത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നിരിക്കുന്നത്. 16കാരൻ കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കാണുകയും അത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നതായി പോലീസിന്റെ സോഷ്യൽ മീഡിയ നിരീക്ഷണ വിഭാഗമാണ് കണ്ടെത്തിയത്.
തുടർന്ന്, ഫോണ്‍ നമ്പരും ഐ.പി. വിലാസവും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ ഫോണ്‍ ഉടമയുടെ വിലാസവും കണ്ടെത്തിയ പോലീസ് ഫോണ്‍ നമ്പരിന്റെ ഉടമയായ പിതാവിനെ ആദ്യം പിടികൂടുകയാണ് ഉണ്ടായത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ അയാളല്ല ഫോണ്‍ ഉപയോഗിച്ച് മകനാണ് ദൃശ്യങ്ങള്‍ കണ്ടതും പ്രചരിപ്പിച്ചതുമെന്ന് അറിയാൻ കഴിഞ്ഞു. അതോടെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകനെ അറസ്റ്റ് ചെയ്യുകയായിരുന്നു പോലീസ്.